മക്ക: സൗദി അറേബ്യയിലെ ദക്ഷിണ മക്കയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അല്‍ബൈദാ റോഡിലാണ് അപകടമുണ്ടായത്. ഇസ്‌കാന്‍ ഏരിയയ്ക്ക് സമീപം അല്‍ബൈദാ ഇന്റര്‍സെക്ഷനിലാണ് അപകടമുണ്ടായതെന്ന് മക്ക റെഡ് ക്രസന്റ് വക്താവ് അബ്ദുല്‍ അസീസ് ബാദോമാന്‍ പറഞ്ഞു. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഒരു കാറിന് തീപ്പിടിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷാ വകുപ്പുകള്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.