തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ ബാഹ-അല്‍ അഖീഖ് റോഡിലായിരുന്നു അപകടം. സൗദി റെഡ് ക്രസന്റും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റിയാദ്: സൗദിയിലെ അല്‍ ബാഹയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മരിച്ച മൂന്ന് പേരും ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ ബാഹ-അല്‍ അഖീഖ് റോഡിലായിരുന്നു അപകടം. സൗദി റെഡ് ക്രസന്റും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.