Asianet News MalayalamAsianet News Malayalam

ബീച്ചുകളിലെ രാത്രികാല ക്യാമ്പുകള്‍ക്കും കാരവനുകള്‍ക്കും മൂന്ന് എമിറേറ്റുകളില്‍ വിലക്ക്

നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇത്തരം സ്ഥലങ്ങള്‍ പരിശോധനാ സംഘങ്ങള്‍ നിരീക്ഷിക്കുമെന്നും മൂന്ന് എമിറേറ്റുകളിലെയും അധികൃതര്‍ അറിയിച്ചു.

three emirates banned Overnight beach camping and caravans
Author
Sharjah - United Arab Emirates, First Published Nov 28, 2020, 3:13 PM IST

ഷാര്‍ജ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക് തുടരുമെന്ന് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘം സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച ഷാര്‍ജ പൊലീസ് ട്വീറ്റ് ചെയ്തു.

ഫുജൈറയിലും റാസല്‍ഖൈമയിലും നേരത്തെ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍, ടെന്റുകള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇത്തരം സ്ഥലങ്ങള്‍ പരിശോധനാ സംഘങ്ങള്‍ നിരീക്ഷിക്കുമെന്നും മൂന്ന് എമിറേറ്റുകളിലെയും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ പബ്ലിക് ബീച്ചുകള്‍,പാര്‍ക്കുകള്‍ എന്നിവയില്‍ പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇവിടേക്ക് ആളുകള്‍ക്ക് എത്താമെന്നും ഷാര്‍ജ പൊലീസ് കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. വലിയ സംഘങ്ങളായി ഒത്തുചേരരുതെന്നും നിര്‍ദ്ദേശമുണ്ട്. 
 

Follow Us:
Download App:
  • android
  • ios