മസ്‍കത്ത്: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമന്‍ പൊലീസ് അറിയിച്ചു. മയക്കുമരുന്നിന്റെയും മറ്റ് നിരോധിത മരുന്നുകളുടെയും ഉപയോഗം തടയുന്നതിനുള്ള പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായി തടയാനുള്ള ശ്രമങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.