മനാമ: ബഹ്റൈനില്‍ മാന്‍ഹോള്‍ അറ്റക്കുറ്റപ്പണികള്‍ക്കിടെ അപകടത്തില്‍പെട്ട് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ബനീ ജംറയിലായിരുന്നു സംഭവം. ശുചീകരണത്തിനിടെ ശ്വാസം മുട്ടിയാണ് തൊഴിലാളികള്‍ മരണപ്പെട്ടത്. അവശനായ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നാല് ഫയര്‍ എഞ്ചിനുകളും 18 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലായി സ്ഥലത്തെത്തിയിരുന്നു. ദേബാശിഷ് സാഹു, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൌസീഫ് ഖാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി