മൂന്ന് ഭാഗ്യവാന്മാരില്‍ ഓരോരുത്തരും 100,000 ദിര്‍ഹം വീതം നേടി. രണ്ടാം സമ്മാനം നേടിയ 26 പേര്‍ 2,000,000 ദിര്‍ഹം പങ്കിട്ടെടുത്തു.
ദുബൈ: മഹ്‍സൂസിന്റെ 76-ാമത് തത്സമയ പ്രതിവാര നറുക്കെടുപ്പില്‍ 100,000 ദിര്‍ഹം വീതം ലഭിച്ചുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മൂന്ന് പ്രവാസികളും അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധരായിപ്പോവുകയായിരുന്നു. മെയ് ഏഴിന് യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോകളില്‍ നടന്ന പ്രതിവാര റാഫിള്‍ ഡ്രോയില്‍ ഫിലിപ്പൈന്‍സ് സ്വദേശിയായ ഇറാസ്‍മോ, പാകിസ്ഥാന്‍ പൗരനായ സെയ്‍ദ്, ഓസ്‍ട്രേലിയക്കാരന്‍ ഷിറോയി എന്നിവരാണ് വിജയികളായത്.
2,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്ത്, 76,923.07 ദിര്‍ഹം വീതം സ്വന്തമാക്കിയ 26 ഭാഗ്യവാന്മാര്‍ക്കും അതേ വികാരം തന്നെയായിരുന്നു പങ്കുവെയ്‍ക്കാനുണ്ടായിരുന്നത്. ഒപ്പം പുതിയ നേട്ടത്തിന്റെ ആഹ്ലാദവും. അതേസമയം 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. മഹ്‍സൂസിന്റെ 76-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 1194 വിജയികള്‍ക്കായി 2,707,750 ദിര്‍ഹമാണ് സമ്മാനമായി നല്‍കിയത്.
യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 44കാരനായ ഇറാസ്‍മോ കഴിഞ്ഞ രണ്ട് വര്‍ഷമായി മഹ്‍സൂസ് നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. "ശനിയാഴ്‍ച വൈകുന്നേരം സുഹൃത്ത് മാര്‍ക്കാണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. 100,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല, എന്നെ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് അത് പരിശോധിച്ച് ഉറപ്പുവരുത്തിയപ്പോള്‍ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏറെ ആഹ്ലാദം നിറഞ്ഞൊരു സമയമായിരുന്നു അത്" - ഇറാസ്‍മോ പറയുന്നു. "ഒരു കുട്ടിയുടെ അച്ഛനാണ് ഞാന്‍, ഒപ്പം പുതിയൊരു അതിഥിയെക്കൂടി കാത്തിരിക്കുകയാണ് ഞാനും ഭാര്യയും. മക്കളുടെ ഭാവി സുരക്ഷിതമായതിനാല്‍ ഇനി എനിക്ക് ആശ്വസിക്കാം".
മൈ മഹ്‍സൂസ് യുട്യൂബ് ചാനലിലൂടെ സമ്മാന വിവരം അറിഞ്ഞപ്പോള്‍ സ്‌തബ്‌ധനായിപ്പോയെന്ന് 52 വയസുകാരനായ സെയ്‍ദ് പറയുന്നു. ടാക്സി ഡ്രൈവറായ അദ്ദേഹത്തിന് ഈ സമ്മാനത്തുക ഉപയോഗിച്ച് സ്വന്തം കുടുംബത്തെയും തന്റെ സഹോദരങ്ങളുടെ കുടുംബങ്ങളെയും ഇനി സുരക്ഷിതമാക്കാന്‍ സാധിക്കും.
"സുഹൃത്തുക്കള്‍ പറഞ്ഞത് കേട്ട് ആറ് മാസം മുമ്പാണ് ഞാന്‍ മഹ്‍സൂസില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. യുട്യൂബില്‍ നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം കണ്ടുകൊണ്ടിരിക്കുന്നതിനിടെ എന്റെ ഐ.ഡി സ്‍ക്രീനില്‍ കണ്ടപ്പോള്‍ എന്ത് പറയണമെന്നറിയാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. കടങ്ങള്‍ തീര്‍ക്കുന്നതിന് പുറമെ എന്റെ കുടുംബത്തിന്റെയും എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ ഇനി എനിക്ക് സാധിക്കും" - സെയ്‍ദ് പറഞ്ഞു. ജീവിതം തന്നെ മാറ്റിമറിക്കുന്ന വിസ്‍മയകരമായ ഈ പദ്ധതിക്ക് മഹ്‍സൂസിനോട് നന്ദി പറയുന്നു, സെയ്‍ദ് പറഞ്ഞുനിര്‍ത്തി.
അബുദാബിയില്‍ താമസിക്കുന്ന 36 വയസുകാരനായ ഷിറോയ് മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. 'എവിടെയും പങ്കാളിയാവാതെ വിജയിക്കാന്‍ സാധിക്കില്ല' എന്നതാണ് അദ്ദേഹം പിന്തുടരുന്ന തത്വം. "പെരുന്നാള്‍ അവധിക്കാലത്ത് മഹ്‍സൂസ് പ്രഖ്യാപിച്ച പ്രത്യേക സമ്മാനമായ നിസാന്‍ പട്രോള്‍ കാര്‍ സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആ രാത്രി ഭാഗ്യം എന്നെ നയിച്ചത് മറ്റൊരു വഴിയിലേക്കായിരുന്നു. ആ നറുക്കെടുപ്പില്‍ എനിക്ക് 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനമാണ് ലഭിച്ചത്. അത് ഉപയോഗിച്ച് തൊട്ടടുത്ത നറുക്കെടുപ്പില്‍ 4 തവണയാണ് ഞാന്‍ പങ്കാളിത്തം ഉറപ്പാക്കിയത്. അതിലൂടെ എനിക്ക് ഇപ്പോള്‍ 100,000 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിരിക്കുന്നു" - ഷിറോയ് പറഞ്ഞു.
"എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ആദ്യം മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞത്. എന്നെ കഴിഞ്ഞ ആറ് മാസത്തിലധികമായി വിളിക്കാതിരുന്ന പഴയ സുഹൃത്തുക്കള്‍ സമ്മാന വിവരം അറിയിക്കാനായി കഴിഞ്ഞയാഴ്‍ച വിളിച്ചു" - ഷിറോയ് പറയുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഹെല്‍ത്ത് ആന്റ് സേഫ്‍റ്റി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഈ യുവാവ്, ഫോറെക്സ് വ്യാപാരത്തിന്റെ സാധ്യതകള്‍ പഠിച്ച ശേഷം സമ്മാനത്തുക അതില്‍ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.
ഗ്രാന്റ് ഡ്രോയിലെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനായി ഇനിയും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നാണ് എല്ലാ വിജയികളും ഒരുപോലെ പറയുന്നത്.
അടുത്ത മില്യനയറാവാനുള്ള അവസരത്തിനായി 35 ദിര്‍ഹം മാത്രം നല്‍കി www.mahzooz.ae എന്ന വെബ്‍സൈറ്റിലൂടെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. ആ ബോട്ടില്‍ഡ് വാട്ടര്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് സംഭാവനയായി നല്‍കപ്പെടും. ശേഷം അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കണം. 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വിജയിയാവാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകള്‍, തത്സമയ നറുക്കെടുപ്പില്‍ അവതാരകര്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകളുമായി യോജിച്ചുവരേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത നാല് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി യോജിച്ചുവരുന്നതെങ്കില്‍ നിങ്ങള്‍ക്കും അതേ സംഖ്യകള്‍ തെരഞ്ഞെടുത്ത മറ്റുള്ളവര്‍ക്കും ചേര്‍ന്ന് ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത മൂന്ന് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി ചേരുന്നതെങ്കില്‍ നിങ്ങള്‍ക്ക് 350 ദിര്‍ഹമായിരിക്കും ലഭിക്കുക.
