രണ്ട് സ്വകാര്യ കമ്പനികളിലെ ജീവനക്കാരായിരുന്ന ഇവര്‍ താമസ സ്ഥലത്ത് രഹസ്യമായി മദ്യം നിര്‍മിച്ചുവരികയായിരുന്നു. മറ്റ് ചിലരും ഇവിടെയെത്തി മദ്യം വാങ്ങാറുണ്ടായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കമ്പനി അനുവദിച്ച താമസ സ്ഥലത്ത് മദ്യനിര്‍മാണം നടത്തുകയും മദ്യപിക്കുകയും ചെയ്‍ത മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. ഒരു നേപ്പാള്‍ സ്വദേശിയും രണ്ട് ശ്രീലങ്കക്കാരുമാണ് തുറൈഫില്‍ പൊലീസിന്റെ പിടിയിലായത്.

രണ്ട് സ്വകാര്യ കമ്പനികളിലെ ജീവനക്കാരായിരുന്ന ഇവര്‍ താമസ സ്ഥലത്ത് രഹസ്യമായി മദ്യം നിര്‍മിച്ചുവരികയായിരുന്നു. മറ്റ് ചിലരും ഇവിടെയെത്തി മദ്യം വാങ്ങാറുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‍തിരുന്നുവെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona