ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.  

മസ്‌കറ്റ്: വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതിന് മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍പരിശോധന ഫലത്തില്‍ കൃത്രിമം കാണിച്ച മൂന്നു പ്രവാസികളെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona