മസ്‌കറ്റ്: മയക്കുമരുന്ന് കൈവശം സൂക്ഷിച്ച മൂന്ന് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. 252 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍, ക്രിസ്റ്റല്‍ ഡ്രഗ്, സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി മയക്കുമരുന്ന് കൈവശം വെച്ച മൂന്നുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോമ്പാറ്റിങ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.