മസ്‌കറ്റിലെ സ്വകാര്യ വെയര്‍ഹൗസില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചതിനാണ് ഏഷ്യന്‍ വംശജരായ ഇവര്‍ അറസ്റ്റിലായത്.

മസ്‌കറ്റ്: ഒമാനില്‍ മോഷണക്കേസില്‍ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്‌കറ്റിലെ സ്വകാര്യ വെയര്‍ഹൗസില്‍ നിന്ന് വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചതിനാണ് ഏഷ്യന്‍ വംശജരായ ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona