Asianet News MalayalamAsianet News Malayalam

ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ

14 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. നാടുകടത്തണോയെന്ന് അതിന് ശേഷം കോടതി തീരുമാനിക്കും.

three expats jailed in kuwait for driving without  licence
Author
Kuwait City, First Published Aug 22, 2021, 10:41 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്തതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളെ ട്രാഫിക് വകുപ്പ് പിടികൂടി. ഇവര്‍ക്ക് 14 ദിവസത്തെ ജയില്‍ശിക്ഷ നല്‍കാന്‍ ട്രാഫിക് കോടതി ഉത്തരവിട്ടു.

14 ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. നാടുകടത്തണോയെന്ന് അതിന് ശേഷം കോടതി തീരുമാനിക്കും. ജനറല്‍ ട്രാഫിക് വകുപ്പ് നടത്തിയ ഒരു ക്യാമ്പയിനിടെയാണ് ഡ്രൈവിങ് ലൈന്‍സില്ലാതെ വാഹനമോടിച്ചതിന് പ്രവാസികള്‍ പിടിയിലായത്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios