വീട് നിര്‍മ്മിക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും മധുവിധു ആഘോഷത്തിനുമായി വിജയികള്‍ സമ്മാനത്തുക വിനിയോഗിക്കും. വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നറുക്കെടുപ്പില്‍ പങ്കെടുത്ത് തുടങ്ങിയ അതേ ആഴ്ച തന്നെ ബ്രിട്ടീഷുകാരനായ ടോമിന് വിജയിക്കാനായി.
ദുബൈ: 73-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പില്‍ വിജയിച്ച് മൂന്ന് പ്രവാസികള്‍. പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ 100,000 ദിര്‍ഹമാണ് ഇവര്‍ സ്വന്തമാക്കിയത്.
ദുബൈയില്‍ സെയില്‍സ്മാനായ 34 വയസ്സുള്ള ഇന്ത്യക്കാരന്‍ സുല്‍ഫിക്കറിനെ സമ്മാന വിവരം അറിയിച്ചത് ഖത്തറിലുള്ള അദ്ദേഹത്തിന്റെ സുഹൃത്താണ്. 'നറുക്കെടുപ്പില്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും പങ്കെടുക്കാമെന്നതിനാല്‍ എന്റെ സുഹൃത്തും മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ആദ്യം ഞാന്‍ കരുതിയത് അദ്ദേഹം എന്നെ കബളിപ്പിക്കുകയാണെന്നാണ്. പക്ഷേ ഫലം പരിശോധിച്ചതോടെ എനിക്ക് വളരെയേറെ സന്തോഷം തോന്നി. ഞാന്‍ എന്റെ ബോസിനെയും സുഹൃത്തുക്കളെയും ഈ നല്ല വാര്‍ത്ത അറിയിക്കാനായി വിളിച്ചു'- സുല്‍ഫിക്കര്‍ പറഞ്ഞു.
രണ്ട് കുട്ടികളുടെ പിതാവായ സുല്‍ഫിക്കര്‍, നാട്ടിലെ തന്റെ സ്വപ്ന വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സമ്മാനത്തുക വിനിയോഗിക്കാനാണ് പദ്ധതിയിടുന്നത്. 'ഇന്ത്യയിലെ എന്റെ പലചരക്ക് കട വിപുലീകരിക്കാനും കുറച്ച് പണം ഉപയോഗിക്കും. ഇതൊരു ചെറിയ ബിസിനസാണ്, പക്ഷേ ഈ പണം അതിന് പുതിയ ജീവന്‍ നല്‍കും'- സുല്‍ഫിക്കര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ വിജയം അറിയിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ ബ്രിട്ടീഷുകാരനായ ടോമിന് സുല്‍ഫിക്കറിനെ പോലെ ആശങ്കകളില്ലായിരുന്നു. 'ഞാനിത് ഒരു സെക്കന്‍ഡ് നേരത്തേക്ക് പോലും അവിശ്വസിച്ചിരുന്നില്ല. മഹ്‌സൂസ് വെബ്‌സൈറ്റിലെ എന്റെ പേര് സഹപ്രവര്‍ത്തകന്‍ വാട്‌സാപ്പ് ചെയ്ത സമയം മുതല്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതി തുടങ്ങിയിരുന്നു'- ടോം പറഞ്ഞു.
മഹ്‌സൂസിലൂടെ സ്ഥിരമായി തന്റെ ഭാഗ്യം പരീക്ഷിക്കാറുള്ള ടോം, ഇടയ്ക്ക് നറുക്കെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് സുഹൃത്ത് ഓര്‍മ്മിപ്പിച്ചപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ആഴ്ച മുതലാണ് വീണ്ടും നറുക്കെടുപ്പില്‍ പങ്കെടുത്ത് തുടങ്ങിയത്. 'ഞാന്‍ അടുത്തിടെയാണ് വിവാഹിതനായത്. അതിനാല്‍ തന്നെ ഈ പണം മധുവിധു ആഘോഷിക്കുന്നതിനായി വിനിയോഗിക്കും. തീര്‍ച്ചയായും കൃത്യസമയത്ത് എന്നെ ഓര്‍മ്മിപ്പിച്ച സുഹൃത്തിന് നന്ദി പറയുന്നു'- ടോം കൂട്ടിച്ചേര്‍ത്തു.
ദുബൈയില്‍ താമസിക്കുന്ന അക്കൗണ്ടന്‍റായ കൊച്ചപ്പന് ഈ വിജയം വലിയ പ്രതീക്ഷയാണ്. പ്രവാസി ഇന്ത്യക്കാരനാണ് ഇദ്ദേഹം. 'മഹാമാരി കാരണം എനിക്ക് രണ്ടര വര്‍ഷമായി എന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും എനിക്ക് ചുറ്റുമുള്ള നിര്‍ഭാഗ്യവാന്‍മാരെ സഹായിക്കാനും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനും ഈ പണം വിനിയോഗിക്കും'- അദ്ദേഹം വിശദമാക്കി.
എപ്പോഴും പോസിറ്റീവായി ചിന്തിക്കാനും തുടര്‍ച്ചയായി നറുക്കെടുപ്പില്‍ പങ്കെടുക്കാനുമാണ് മറ്റുള്ളവര്‍ക്ക് കൊച്ചപ്പന്‍ നല്‍കുന്ന ഉപദേശം. 'ഒരിക്കല്‍ നറുക്കെടുപ്പില്‍ വിജയിക്കുമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും സുഹൃത്തുക്കളോട് പറയുമായിരുന്നു എന്നാല്‍ അവര്‍ എന്നെ പരിഹസിച്ചു. പക്ഷേ ഞാന്‍ അതില്‍ ഉറച്ചു വിശ്വസിച്ചു. ഇന്ന് ഞാന്‍ ശരിയാണെന്ന് മഹ്‌സൂസ് തെളിയിച്ചു'- അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഏപ്രില്‍ 30ന് നടക്കുന്ന റമദാന്‍ മെഗാ റാഫിള്‍ ഡ്രോയില്‍ വിജയിക്കുന്നയാള്‍ക്ക് 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മഹ്‌സൂസിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഈ മാസത്തില്‍ എപ്പോഴാണെങ്കിലും എന്ന www.mahzooz.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് റമദാന്‍ മെഗാ റാഫിള്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കും. ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. ഏപ്രില്‍ 23ന് യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
