പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 1.48 ലക്ഷം റിയാലിന്റെ വ്യാജ നോട്ടുകളും 50 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വ്യാജ കറന്‍സികളും കണ്ടെടുത്തു. 

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ കറന്‍സികളുടെ വന്‍ശേഖരവുമായി മൂന്ന് വിദേശികള്‍ പിടിയില്‍. റിയാദിലെ അല്‍ സഫാ ഡിസ്ട്രിക്റ്റിലാണ് സംഭവം. പിടിയിലായവരെല്ലാം സുഡാന്‍ പൗരന്മാരാണെന്ന് റിയാദ് പൊലീസ് വക്താവ് ശാകിര്‍ അല്‍ തുവൈരിജി പറഞ്ഞു.

പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 1.48 ലക്ഷം റിയാലിന്റെ വ്യാജ നോട്ടുകളും 50 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വ്യാജ കറന്‍സികളും കണ്ടെടുത്തു. കള്ളനോട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന വസ്‍തുക്കളും മറ്റ് ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് അറിയിച്ചു.