കുവൈത്ത് സിറ്റി: സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യക്തിപരമായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് മര്‍ദനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജഹ്റ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. മര്‍ദനമേറ്റയാളുടെ കൈവശമുണ്ടായിരുന്ന 230 ദിനാര്‍ പ്രതികള്‍ മോഷ്‍ടിക്കുകയും ചെയ്‍തു. സംഭവ സമയത്ത് എല്ലാവരും  മദ്യലഹരിയിലായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുന്നു.