തെക്കൻ ബാത്തിന ഗവർണറേറ്റിലെ തീര പ്രദേശത്ത്ത്ത് എത്തിയ ബോട്ടിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്നും പിടിച്ചെടുത്തു. 

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെ മൂന്ന് വിദേശികള്‍ പിടിയിലായി. ബാത്തിന ഗവര്‍ണറേറ്റിലെ പൊലീസ് കമാൻഡോകൾ, രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ സംഘത്തോടൊപ്പം നടത്തിയ നിരന്തര പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ തീര പ്രദേശത്ത്ത്ത് എത്തിയ ബോട്ടിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്നും പിടിച്ചെടുത്തു. അനധികൃതമായി സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് പേരെയും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികൾ പൂർത്തികരിച്ചയും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred