ഒമാനിലെ സലാലയ്ക്ക് അടുത്ത് മിർബാത്തിലെ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു . മലപ്പുറം സ്വദേശികളായ സലാം, അസൈനാർ, ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത് .
മിര്‍ബാത്ത്: ഒമാനിലെ സലാലയ്ക്ക് അടുത്ത് മിർബാത്തിലെ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു . മലപ്പുറം സ്വദേശികളായ സലാം, അസൈനാർ, ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മരണമടഞ്ഞവർ. വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാൾ ചെറിയ പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലിൽ ചികിസയിൽ ആണ്. മൃതശരീരങ്ങൾ സലാല ഖബൂസ് ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന ഡിവൈഡറിൽ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
