ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ദമ്മാം അല്‍‍ഹസയിലുണ്ടായ അപകടത്തില്‍ മൂവാറ്റുപുഴ സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളും മരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.