കിങ് അബ്‍ദുല്‍ ഹൈവേയില്‍ ഫുഹൈഹലിലാണ് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് തീപിടിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിങ് അബ്‍ദുല്‍ ഹൈവേയില്‍ ഫുഹൈഹലിലാണ് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് തീപിടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പ്രവാസികളാണ് വെന്തുമരിച്ചത്. മറ്റൊരു കാറിലുണ്ടായിരുന്ന ഒരാളും മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred