രാജ്യത്ത് വിവിധിയടങ്ങളില്‍ മയക്കുമരുന്ന് വിതരണം  ചെയ്യാനായിരുന്നു പദ്ധതി. യുവാക്കളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനായി പൊലീസ് സംഘം പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു.

അബുദാബി: വന്‍മയക്കുമരുന്ന് ശേഖരവുമായി യുഎഇയില്‍ മൂന്ന് വിദേശികള്‍ പിടിയിലായി. 380 കിലോഗ്രാം ഹാഷിഷ്, നാല് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, മറ്റ് നിരോധിത വസ്‍തുക്കള്‍ തുടങ്ങിയവയാണ് അബുദാബി പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്. 

വന്‍തോതില്‍ മയക്കുമരുന്ന് ശേഖരിച്ചിരിക്കുന്ന സംഘത്തെക്കുറിച്ച് രഹസ്യം വിവരം ലഭിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടര്‍ കേണല്‍ തഹര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു. രാജ്യത്ത് വിവിധിയടങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു പദ്ധതി. യുവാക്കളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാനായി പൊലീസ് സംഘം പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു.

മയക്കുമരുന്ന് കൊണ്ടുവന്ന് വിതരണം ചെയ്‍തിരുന്നതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിയമനടപടികള്‍ക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറി. വിദേശത്തുള്ള മയക്കുമരുന്ന് കടത്ത് സംഘവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും ഇത്തരക്കാരെ പിടികൂടാന്‍ പൊലീസ് സദാ ജാഗരൂഗരാണെന്നും അധികൃതര്‍ അറിയിച്ചു.