മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കരെയും ക്വാറന്‍റീന്‍ സെന്‍ററിലേക്ക് മാറ്റി.  

സിറ്റി: കേരളത്തില്‍ നിന്ന് കുവൈറ്റില്‍ തിരിച്ചെത്തിയ മൂന്ന് പ്രവാസികള്‍ക്ക് കൊവിഡ്. മൂന്നുപേരും നഴ്‍സുമാരാണ്. മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കരെയും ക്വാറന്‍റീന്‍ സെന്‍ററിലേക്ക് മാറ്റി. 

അതേസമയം കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക്‌ ഡിസൂസയാണ് (59) മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി മുബാറക്‌ അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍. 

Read More: വിസാ കാലാവധി തടസ്സമാകില്ല; യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം