ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ ത​ന്നെ മ​ര​ണ​​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​നാ​മ: ബഹ്റൈനിലെ സ​ഖീ​റി​ൽ ​ഉണ്ടായ ര​ണ്ട്​ അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ട്​ ബ​ഹ്​​റൈ​നി​കള്‍ ഉള്‍പ്പെടെ മൂ​ന്നു​​പേ​ർ മ​രി​ച്ചു. റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​​മ്പോ​ഴാ​ണ്​ ആ​ദ്യ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​തി​ൽ ഒ​രു ഏ​ഷ്യ​ക്കാ​ര​ന്‍ മ​രി​ച്ചു. 

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​യാ​ളു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ അപകടത്തിന് കാരണമായത്. ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ മറ്റൊരു അപകടം ഉണ്ടായത്. ഈ അപകടത്തില്‍ ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ലൈ​നി​ലേ​ക്ക്​ നേ​ർ​ക്കു​നേ​രെ വ​ന്നാ​ണ് വാഹനങ്ങള്‍​ കൂ​ട്ടി​യി​ടിച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ ത​ന്നെ മ​ര​ണ​​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടര്‍ നടപടികള്‍ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read Also -  കോസ്മെറ്റിക് സർജറി ചെയ്തവര്‍ ശ്രദ്ധിക്കുക; പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരണപ്പെട്ടിരുന്നു. വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. 

റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല. മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം