ദുബൈ: കൊവിഡ് മുന്‍കരുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ക്ക് ദുബൈ അധികൃതര്‍ പിഴ ചുമത്തി. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ദുബൈ എക്കണോമി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്.

കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത മൂന്ന് സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍ക്ക് താക്കീത് നല്‍കിയതായും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.