നിലവിലുള്ള വിസ കാലാവധി അവസാനിച്ചാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് ഈ നിബന്ധന ബാധകമല്ല.

റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയ വിദേശികള്‍ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ വിലക്ക്. ഇത്തരത്തില്‍ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങിയെത്താത്തവര്‍ക്ക് മൂന്നുവര്‍ഷം രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്(ജവാസത്ത്) അറിയിച്ചു.

നിലവിലുള്ള വിസ കാലാവധി അവസാനിച്ചാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് ഈ നിബന്ധന ബാധകമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട് വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങിയെത്താത്തവരും നിലവില്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരുമായ വിദേശികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ജവാസത്ത് ഇക്കാര്യം വിശദമാക്കിയത്.