ആറും എട്ടും പത്തും വയസുള്ള മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് മൂന്ന് വയസുകാരന്‍ കളിച്ചുകൊണ്ടിരുന്നത്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മറ്റ് കുട്ടികളുടെ നിലവിളി കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടി സ്വിമ്മിങ് പൂളില്‍ നിശ്ചലമായി കിടക്കുകയായിരുന്നു.

റാസല്‍ഖൈമ: മൂന്ന് വയസുകാരന്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മാതാപിതാക്കളുടെ ശ്രദ്ധതെറ്റിയ സമയത്തായിരുന്നു അപകടം സംഭവിച്ചത്. വിനോദയാത്രയ്ക്കായി അബുദാബിയില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഇവരുടെ കുടുംബം.

ആറും എട്ടും പത്തും വയസുള്ള മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് മൂന്ന് വയസുകാരന്‍ കളിച്ചുകൊണ്ടിരുന്നത്. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മറ്റ് കുട്ടികളുടെ നിലവിളി കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് അച്ഛന്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടി സ്വിമ്മിങ് പൂളില്‍ നിശ്ചലമായി കിടക്കുകയായിരുന്നു. അച്ഛന്‍ ചാടിയിറങ്ങി കുട്ടിയെ പുറത്തെത്തിക്കുകയും സമീപത്തുണ്ടായിരുന്നവര്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആംബുലന്‍സ് എത്തിച്ച് കുട്ടിയെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.