കുട്ടിയുടെ നിലവിളി കേട്ട് എഴുന്നേറ്റ മാതാവ് നോക്കുമ്പോള്‍ കിടക്കയിലും പുതപ്പിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍ തന്നെ ഈ സ്ത്രീ തന്റെ ഇളയ കുഞ്ഞിനെ കയ്യിലെടുത്ത് വീടിന് പുറത്തേക്കോടി.
ദുബൈ: ഈജിപ്തില്‍(Egypt) വീടിനുള്ളിലുണ്ടായ തീപിടിത്തത്തില്‍(fire) നിന്ന് മാതാവും സഹോദരനും രക്ഷപ്പെടാന്‍ കാരണക്കാരനായ മൂന്നുവയസ്സുകാരന്‍ വെന്തുമരിച്ചു. തന്റെ ജന്മദിനത്തിലാണ് മൂന്നുവയസ്സുള്ള ഈജിപ്ത് സ്വദേശിയായ കുട്ടിയുടെ ദാരുണാന്ത്യം സംഭവിച്ചതും.
മൂന്നാം ജന്മദിനത്തിന്റെ അന്ന് കുട്ടി തന്റെ മാതാവിന്റെ മുറിയില്‍ തീ പടരുന്നത് കണ്ടു. ഈ സമയം കുട്ടിയുടെ മാതാവ് ഉറങ്ങുകയായിരുന്നു. ഓടി മുറിയിലെത്തിയ കുഞ്ഞ് അമ്മയെ വിളിച്ചുണര്‍ത്തി. ചുറ്റും തീ പടരുകയാണെന്ന് പറഞ്ഞ് അമ്മയെ മൂന്നു വയസ്സുകാരന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയുടെ നിലവിളി കേട്ട് എഴുന്നേറ്റ മാതാവ് നോക്കുമ്പോള്‍ കിടക്കയിലും പുതപ്പിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍ തന്നെ ഈ സ്ത്രീ തന്റെ ഇളയ കുഞ്ഞിനെ കയ്യിലെടുത്ത് വീടിന് പുറത്തേക്കോടി. മൂത്ത കുട്ടിയായ മൂന്നു വയസ്സുകാരന്‍ തനിക്കൊപ്പം ഓടി പുറത്തേക്ക് വരുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ കുട്ടി പുറത്തേക്ക് വന്നില്ല.
സ്ത്രീ തന്റെ അമ്മയെ രക്ഷിക്കാനായി വീണ്ടും വീടിനുള്ളിലേക്ക് കയറിയെങ്കിലും കനത്ത പുക കാരണം അവര്‍ക്ക് ഒന്നും കാണാനായില്ല. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സിവില്‍ ഡിഫന്‍സില്‍ വിവരം അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ത്രീയെയും അവരുടെ അമ്മയെയും രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും മൂന്നുവയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
