Asianet News MalayalamAsianet News Malayalam

ഇന്ത്യയുള്‍പ്പടെ യാത്രാനിരോധനമുള്ള രാജ്യങ്ങളിലേക്ക് പോയാല്‍ സൗദി പൗരന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ യാത്രാവിലക്ക്

ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ആ പട്ടികയിലാണ്. ഈ നിരോധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്കാണ് അവര്‍ തിരിച്ചെത്തിയാല്‍ പിന്നീട് പുറത്തേക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

three years Travel Ban For saudi Citizens Visiting red list countries
Author
Riyadh Saudi Arabia, First Published Jul 28, 2021, 11:23 PM IST

റിയാദ്: കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ യാത്ര ചെയ്താല്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാവിലക്ക് ശിക്ഷയായി ചുമത്തുമെന്ന് സൗദി അറേബ്യ. നിലവില്‍ സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലാണ്.

ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ആ പട്ടികയിലാണ്. ഈ നിരോധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്കാണ് അവര്‍ തിരിച്ചെത്തിയാല്‍ പിന്നീട് പുറത്തേക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, പാക്കിസ്താന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്കുള്ളത്.

നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ വകവെക്കാതെ ചില സൗദി പൗരന്മാര്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നിയമനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരും. രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷം പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios