Asianet News MalayalamAsianet News Malayalam

ഒമാനിൽ വ്യാഴാഴ്ച മുതൽ ഇടിയോടു കൂടിയ മഴക്കും കാറ്റിനും സാധ്യത

കഴിഞ്ഞ വ്യാഴാഴ്ച  മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും  അനുഭവപ്പെട്ടു വരികയാണ്. 

thunder showers and strong winds are likely in oman from thursday
Author
Masqat, First Published Jan 7, 2020, 11:29 PM IST

മസ്കറ്റ്: ഒമാനിൽ വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുകയുണ്ടായി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാർഷിക- മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച  മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും  അനുഭവപ്പെട്ടു വരികയാണ്. മസ്കറ്റ്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ്  ഒറ്റപ്പെട്ട മഴ അനുഭവപെടുന്നത്. എന്നാൽ വ്യാഴാഴ്ച മുതൽ ഇടി മിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. തുടർച്ചയായി ഞായറാഴ്ച വരെ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിൽ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും , മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും ,  കൂടാതെ വാദികൾ മുറിച്ചു കടക്കുന്ന വാഹനങ്ങൾ സുരക്ഷാ നിർദ്ദേശം അനുസരിച്ചായിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട് .
 

Follow Us:
Download App:
  • android
  • ios