ജിദ്ദ: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നുള്ള  മൂന്ന് വിമാന സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ-കണ്ണൂര്‍ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലര്‍ച്ചെ നാലിനാണ് സര്‍വ്വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ-തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക. ജൂലൈ 15 ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന ജിദ്ദ-ദില്ലി-ലഖ്ൗ വിമാനം ജൂലൈ 21ലേക്ക് മാറ്റി. പുലര്‍ച്ചെ 2.30തിനാവും ജിദ്ദയില്‍ നിന്ന് ഈ വിമാനം പുറപ്പെടുക.

കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ, പ്രതീക്ഷയോടെ ലോകം