Asianet News MalayalamAsianet News Malayalam

UAE New Weekend : ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുമെന്ന് അറിയിപ്പ്

ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങള്‍ പുതിയ രീതിയിലേക്ക് മാറുമെന്ന് അറിയിച്ച് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റിയുടെ ട്വീറ്റ്

Timings and days off at Dubai schools to change according to UAE New Weekend
Author
Dubai - United Arab Emirates, First Published Dec 7, 2021, 6:07 PM IST

ദുബൈ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ (Government sector) വാരാന്ത്യ അവധി ദിനങ്ങളില്‍ (Weekend) മാറ്റം വന്ന സാഹചര്യത്തില്‍ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (Private Education Institutions) പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ്.  നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റിയാണ് (Knowledge and Human Development Authority) ഇത് സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്‍തത്. പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ സര്‍ക്കാറിന്റെ അറിയിപ്പിന് അനുസൃതമായി ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും മാറ്റം വരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; ഇനി ശനിയും ഞായറും അവധി

ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയും തിങ്കള്‍ മുതല്‍ വെള്ളിയാഴ്‍ച ഉച്ച വരെ പ്രവൃത്തി ദിനവുമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ബാധകമാക്കിയതെങ്കിലും അബുദാബിയിലെയും ദുബൈയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് അതത് എമിറേറ്റുകള്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ രീതി പിന്തുടരുമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റി ട്വീറ്റ് ചെയ്‍തത്. സുഗമമായ രീതിയില്‍ പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 

ആഴ്‍ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളും വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയും പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും പുതിയ അറിയിപ്പ് അനുസരിച്ചുള്ള പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്‍ച 12 മണിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. വെള്ളിയാഴ്‍ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios