അബുദാബി: അബുദാബിയിലെ ടോള്‍ ഗേറ്റുകള്‍ ജനുവരി രണ്ടു മുതല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വാഹന ഉടമകള്‍ https://darb.itc.gov.ae വഴിയോ ദര്‍ബ് ആപ്പിലൂടെയോ അക്കൗണ്ട് ആരംഭിക്കണം. 

അബുദാബിയിലേക്കുള്ള നാല് പാലങ്ങളിലെ ദര്‍ബ് ടോള്‍ ഗേറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴു മണി വരെയുമാണ് പ്രവര്‍ത്തന സമയമെന്നും നാല് ദിര്‍ഹമാണ് നിരക്കെന്നും അബുദാബി മീഡിയ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു.