ദുബായ്: ഗള്‍ഫില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 31,459 ആയി. 190 പേര്‍ ഇതിനോടകം മരിച്ചു. കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാവുന്നവവര്‍ക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുല്‍ കൊവിഡ് രോഗബാധിതര്‍ ഉള്ളത്. 11,631പേര്‍. കഴിഞ്ഞ ദിവസം ആറുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 109ആയി. യുഎഇ-7755, ഖത്തര്‍-6533, കുവൈത്ത്-2080, ബഹ്റൈന്‍-1952, ഒമാന്‍ - 1508 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.

യുഎഇയ്ക്കും കുവൈത്തിനും പിന്നാലെ  സൗദിയില്‍ കുടുങ്ങിയ വിദേശികളെ നാട്ടിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാന സര്‍വീസ് തുടങ്ങി. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള  സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാവുന്നവവര്‍ക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മൂന്ന് മാസമോ ആറ് മാസമോ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ്  അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇതിനായി ജോലി നഷ്ടമാകുന്നവര്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധപ്പെടാം.