ഖത്തറിലേക്ക് സൗദിയിലെ അതിര്‍ത്തിയായ സല്‍വ വഴിയാണ് പ്രവേശിക്കുക. ഖത്തര്‍ ഭാഗത്തെ അതിര്‍ത്തിയായ അബൂസംറ അതിര്‍ത്തി വരെ ചരക്കു വാഹനങ്ങള്‍ക്ക് നീങ്ങാം. ഇവിടെ നിന്നും ഖത്തറിലെ ലോറികള്‍ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടു പോകാം.

റിയാദ്: സൗദിയും ഖത്തറും തമ്മില്‍ കരാതിര്‍ത്തി വഴിയുള്ള വാണിജ്യ ചരക്ക് നീക്കം ഇന്ന് തുടങ്ങും. സൗദിയിലെ സല്‍വ അതിര്‍ത്തിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചരക്കുകള്‍ സ്വീകരിക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ഖത്തറും അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ പ്രോട്ടോകോള്‍ പാലിച്ചാകും ചരക്കു നീക്കം. ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങുന്നത്.

ഖത്തറിലേക്ക് സൗദിയിലെ അതിര്‍ത്തിയായ സല്‍വ വഴിയാണ് പ്രവേശിക്കുക. ഖത്തര്‍ ഭാഗത്തെ അതിര്‍ത്തിയായ അബൂസംറ അതിര്‍ത്തി വരെ ചരക്കു വാഹനങ്ങള്‍ക്ക് നീങ്ങാം. ഇവിടെ നിന്നും ഖത്തറിലെ ലോറികള്‍ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കൊണ്ടു പോകാം. ചരക്കു നീക്കം നടത്തുന്നവര്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ചെക്ക് പോയിന്റില്‍ നിന്നും മുന്‍കൂട്ടി തയ്യാറാക്കണം. ചരക്കുകള്‍ അബൂസംറയില്‍ ഇറക്കിയാല്‍ സൗദിയിലേക്കുള്ള ലോറികള്‍ തിരികെ പോരണം. നടപടി ക്രമങ്ങള്‍ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും മുന്‍കൂട്ടി ലോറികളുടെ വിവരങ്ങള്‍ ചെക്ക്‌പോയിന്റില്‍ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചു വെക്കും. കൊവിഡ് സാഹചര്യം കണക്കിലെടുക്ക് അതിര്‍ത്തി കടക്കാന്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് മൂന്ന് ദിവസത്തിനുളളിലെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.