മസ്കറ്റ്: ഒമാനിലെ എല്ലാ ഗവർണറേറ്റുകൾക്കിടയിലും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതിനു ശേഷം മസ്കറ്റ് ഗവര്‍ണറേറ്റിനുള്ളില്‍ യാത്രാ നിയന്ത്രണം നടപ്പാക്കുന്നു. ഇതിനായുള്ള നടപടി ക്രമങ്ങൾ  ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.

സുരക്ഷാ സേനയുടെ അഞ്ച് പരിശോധനാ കേന്ദ്രങ്ങൾ മസ്കറ്റ് ഗവര്‍ണറേറ്റിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് യാത്രാ നിയന്ത്രണം മസ്കറ്റ് ഗവര്‍ണറേറ്റിനുള്ളിൽ നടപ്പിലാക്കുന്നത്. മസ്കറ്റ് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക