ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്ട്രീറ്റിൽ ഒരേ ദിശയിലേക്ക് രണ്ട് ലെയിനുകൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് ഒരു ലെയിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്
ദുബായ് : ജുമൈറയിലെ കൈറ്റ് ബീച്ച് സ്ട്രീറ്റിലേക്കുള്ള റോഡ് നവീകരണം പൂർത്തിയാക്കിയതായി റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. താമസക്കാർക്കും സന്ദർശകർക്കും റോഡ് ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്ട്രീറ്റിൽ ഒരേ ദിശയിലേക്ക് രണ്ട് ലെയിനുകൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻപ് ഒരു ലെയിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സന്ദർശകർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അധിക പാർക്കിങ് സ്ഥലങ്ങളും ആർടിഎ പുതുതായി ഒരുക്കിയിട്ടുണ്ട്.
read more : ബിഗ് ടിക്കറ്റ് ബിഗ് വിൻ: പ്രവാസി മലയാളിക്ക് സ്വന്തമായത് 60,000 ദിർഹം
കൈറ്റ് ബീച്ച് സ്ട്രീറ്റിലേക്കുള്ള വാഹന യാത്രക്കാർക്ക് തിരക്കേറിയ സാഹചര്യങ്ങളിൽ യാത്ര സമയം ഗണ്യമായി കുറക്കാൻ കഴിയും. 15 മിനിട്ടുള്ള യാത്ര അഞ്ച് മിനിട്ടായി കുറയുകയാണ് ചെയ്യുന്നത്. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ മൊത്തത്തിലുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുകയും പ്രദേശത്തെ താമസക്കാർക്കും സന്ദർശകർക്കും ഉളള യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. കുറഞ്ഞ പാർക്കിങ് സ്ഥലങ്ങളും കാൽ നടപ്പാതകളും മൂലമുണ്ടായിരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇതിലൂടെ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
