നാല് വര്‍ഷം മുമ്പ് യുഎഇയിലെത്തിയ സാം ഹൈദരിതോര്‍ഷിസി ഇപ്പോള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന 'ബെ ടു, ഗെറ്റ് വണ്‍ ഫ്രീ' ഓഫറിലൂടെ ഓണ്‍ലൈനായാണ് അദ്ദേഹം ഫെബ്രുവരി ആദ്യ വാരത്തില്‍ ടിക്കറ്റെടുത്തത്.

അബുദാബി: വെള്ളിയാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 249-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തുര്‍ക്കി പൗരനായ സാം ഹൈദരിതോര്‍ഷിസി സ്വന്തമാക്കി. ആദ്യമായി ബിഗ് ടിക്കറ്റെടുത്ത അദ്ദേഹത്തെ ആ ശ്രമത്തില്‍ തന്നെ ഭാഗ്യം കടാക്ഷിച്ചു. ഒന്നര കോടി ദിര്‍ഹമാണ് (33 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പ്രവാസിക്ക് ഒറ്റ രാത്രി കൊണ്ട് സ്വന്തമായത്.

നാല് വര്‍ഷം മുമ്പ് യുഎഇയിലെത്തിയ സാം ഹൈദരിതോര്‍ഷിസി ഇപ്പോള്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന 'ബെ ടു, ഗെറ്റ് വണ്‍ ഫ്രീ' ഓഫറിലൂടെ ഓണ്‍ലൈനായാണ് അദ്ദേഹം ഫെബ്രുവരി ആദ്യ വാരത്തില്‍ ടിക്കറ്റെടുത്തത്.

യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരനായ വിവരം നേരിട്ട് അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അവതാരകര്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് സാമിനെ വിളിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കായിരുന്നതിനാല്‍ ആദ്യം കോള്‍ കിട്ടിയില്ല. നിരവധി ഫോണ്‍ കോളുകളാണ് ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റ് എപ്പോഴും തുറന്ന് തന്റെ പേരുണ്ടോ എന്ന് നോക്കുമായിരുന്നുവെങ്കിലും വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഏറെ ആഹ്ലാദത്തോടെ പ്രതികരിച്ചു. ബിഗ് ടിക്കറ്റിന് നന്ദി, നിങ്ങള്‍ എന്റെ ജീവിതം മാറ്റിമറിച്ചു - അദ്ദേഹം പറഞ്ഞു.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ യുഎഇ പൗരന്‍ സലിം അല്‍ബസ്‍തകിയും ഇതാദ്യമായാണ് സമ്മാനം നേടുന്നത്. ഒരു പരസ്യത്തില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു അദ്ദേഹം. വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇനിയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നും എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാന്‍ തനിക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോവുന്നതെന്നും പറ‌ഞ്ഞു. 

249-ാം സീരിസ് നറുക്കെടുപ്പില്‍ മൂന്നും നാലും സമ്മാനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. 311931 എന്ന ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ മല്ലേഷ് തുംപെട്ടിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 161921 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരി ലിന്റ തോമസിന് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും സ്വന്തമായി. ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബംഗ്ലാദേശ് പൗരനായ അരുണ്‍ കുമാര്‍ വിജയിച്ചു. 005774 എന്ന ടിക്കറ്റിലൂടെ മസെറാട്ടിയുടെ ആഡംബര കാറാണ് ലഭിച്ചത്. സമ്മാനം നേടിയ എല്ലാവരെയും ബിഗ് ടിക്കറ്റ് സംഘാടകര്‍ അഭിനന്ദിച്ചു.

ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം ബിഗ് ടിക്കറ്റ് വെബ്‍സൈറ്റ് വഴിയും സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും വില്‍പന തുടങ്ങിയിട്ടുണ്ട്. രണ്ട് കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ഇതിന് പുറമെ ഇതാദ്യമായി മറ്റ് ഒന്‍പത് സമ്മാനങ്ങള്‍ക്ക് കൂടി അന്ന് അവകാശികളെ തെരഞ്ഞെടുക്കും. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 90,000 ദിര്‍ഹവും നാലാം സമ്മാനമായി 80,000 ദിര്‍ഹവും അഞ്ചാം സമ്മാനമായി 70,000 ദിര്‍ഹവും ആറാം സമ്മാനമായി 60,000 ദിര്‍ഹവും ഏഴാം സമ്മാനമായി 50,000 ദിര്‍ഹവും എട്ടാം സമ്മാനമായി 40,000 ദിര്‍ഹവും ഒന്‍പതാം സമ്മാനമായി 30,000 ദിര്‍ഹവും പത്താം സമ്മാനമായി 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് നല്‍കുക. മാര്‍ച്ച് മാസത്തില്‍ ഓരോ ആഴ്ചയും ബിഗ് ടിക്കറ്റുകള്‍ എടുക്കുന്നവരെ ഉള്‍പ്പെടുത്തി നടക്കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും ലഭിക്കും.

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും സന്ദര്‍ശിക്കുക.

മാര്‍ച്ച് മാസത്തിലെ പ്രതിവാരം നറുക്കെടുപ്പ് തീയതികള്‍

  • Promotion 1: 1st - 9th March & Draw Date – 10th March (Friday)
  • Promotion 2: 10th - 16th March & Draw Date – 17th March (Friday)
  • Promotion 3: 17th - 23rd March & Draw Date 24th March (Friday)
  • Promotion 4: 24th - 31st March & Draw Date 1st April (Saturday)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.