കുവൈത്തിൽ അൽ തുവൈബ സീസൺ ആരംഭിച്ചു. ജൂൺ 20 മുതൽ തുടക്കം കുറിക്കുന്ന 'തുവൈബ നക്ഷത്രോദയം' എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും.
കുവൈത്ത് സിറ്റി: പുതിയ വേനൽക്കാലം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കുവൈത്തെന്ന് അൽ-അജൈരി സയന്‍റിഫിക് സെന്റർ വ്യക്തമാക്കി. ജൂൺ 20 മുതൽ തുടക്കം കുറിക്കുന്ന 'തുവൈബ നക്ഷത്രോദയം' എന്ന പ്രാദേശിക ഗ്രീഷ്മകാലഘട്ടം 13 ദിവസത്തെ ദൈർഘ്യമുള്ളതായിരിക്കും. ഈ കാലഘട്ടത്തിൽ ദീർഘമായ ദിവസങ്ങളും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് സെന്റർ വ്യക്തമാക്കി. ഈ സമയത്ത് ഉച്ചയ്ക്കും മധ്യാഹ്ന സമയങ്ങളിലും താപനില കൂടുതലായിരിക്കും, ഈ നക്ഷത്തിന്റെ ഉദയം മഴക്കാലത്തിന്റെ അവസാനവും കൂടിയാണ്.
ഈ കാലഘട്ടത്തിൽ രാത്രികൾ വളരെ ചെറുതായിരിക്കും, ദിവസങ്ങൾ ദീർഘമായിരിക്കും. വർഷത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദിവസം ഈ കാലഘട്ടത്തിൽ അനുഭവപ്പെടും, കൂടാതെ ഏറ്റവും ചെറിയ രണ്ട് രാത്രികളും ഉണ്ടാകും. ഈ സീസണിൽ സൂര്യരശ്മികൾ കൂടുതൽ ചൂടാകുമെന്നും, പകൽ സമയത്തിന്റെ ദൈർഘ്യം വർദ്ധിക്കുന്നതിനനുസരിച്ച്, കിരണങ്ങൾ ഏതാണ്ട് ലംബമായി വീഴുന്നതിനാൽ സൂര്യരശ്മികൾക്ക് കീഴിൽ നേരിട്ട് നിൽക്കാൻ ബുദ്ധിമുട്ടാകുമെന്നും സെന്‍റര്‍ ചൂണ്ടിക്കാട്ടി.
