അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
മനാമ: ബഹ്‌റൈനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സസ് ഡയറക്ടറേറ്റ്, ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് മൂന്ന് ഏഷ്യന്‍ വംശജരായ പുരുഷന്‍മാരെയും വിവിധ രാജ്യക്കാരായ 23 സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരായ എല്ലാ നിയമ നടപടിക്രമങ്ങളും സ്വീകരിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍
വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പിടികൂടി
കുവൈത്ത് സിറ്റി: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 20 പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. 14 സ്‍ത്രീകളും ആറ് പുരുഷന്മാരുമാണ് കസ്റ്റഡിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സുരക്ഷാ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എലല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നത്.
നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധി പേര്‍ പിടിയില്‍
സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ വിധി പ്രഖ്യാപിക്കും
മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസില്‍ അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ 17 വയസുകാരനാണ്.
രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചത്. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്‍തത്.
