Asianet News MalayalamAsianet News Malayalam

Gulf News|ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍

ഒരു ബോട്ടിലെത്തിയ രണ്ട് നുഴഞ്ഞു കയറ്റക്കാരെയും പിടികൂടി. 30 ക്രിസ്റ്റല്‍ രൂപത്തിലെ മയക്കുമരുന്നും 10 ഹാഷിഷ് മോള്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.   

twenty two expats arrested for attempting to illegally enter Oman
Author
Muscat, First Published Nov 21, 2021, 8:27 PM IST

മസ്‌കറ്റ്: ഒമാനിലേക്ക്(Oman) അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. സൗത്ത്, നോര്‍ത്ത് അല്‍ ബത്തിന (North Al Batinah)ഗവര്‍ണറേറ്റുകളിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് (Coast Guard police)ഇവരെ അറസ്റ്റ് ചെയ്തത്. 

ഒരു ബോട്ടിലെത്തിയ രണ്ട് നുഴഞ്ഞു കയറ്റക്കാരെയും പിടികൂടി. 30 ക്രിസ്റ്റല്‍ രൂപത്തിലെ മയക്കുമരുന്നും 10 ഹാഷിഷ് മോള്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.   

ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios