മനാമ: ബഹ്‌റൈനില്‍ ഒരു യുവതിയില്‍ നിന്നും കൊവിഡ് ബാധിച്ചത് ആറ് വീടുകളിലുള്ള 22 കുടുംബാംഗങ്ങള്‍ക്ക്. 32കാരിയായ സ്ത്രീയില്‍ നിന്ന് 22 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചതില്‍ നിന്നാണ് ആറ് വീടുകളിലുള്ള 22 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ 12 പേര്‍ യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. 10 പേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കുടുംബാംഗങ്ങളുടെ ഒത്തുചേരലാണ് കൊവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.