കഴിഞ്ഞ ദിവസം ഒരാള്‍ സംശയകരമായ വസ്തു കൈമാറുന്നതും പണം വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടതായി സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചിരുന്നു.

കുവൈത്ത് സിറ്റി: അനധികൃതമായി മരുന്ന് വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ കുവൈത്തില്‍ അറസ്റ്റില്‍. പൊതുസുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഈജിപ്ത് സ്വദേശികളാണ് അറസ്റ്റിലായത്. 

ലിറിക്ക, നിര്‍ഫാക്‌സ് എന്നീ മരുന്നുകള്‍ അനധികൃതമായി കൈവശം വെച്ചതും വില്‍പ്പന നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒരാള്‍ സംശയകരമായ വസ്തു കൈമാറുന്നതും പണം വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടതായി സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് സംഭവത്തിലുള്‍പ്പെട്ട രണ്ടാമനെ കുറിച്ച് വിവരം ലഭിച്ചത്.