കടകളുടെ വാതിലുകള്‍ മാറ്റി അകത്ത് കടക്കുന്ന ഇവര്‍ സേഫുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിരുന്നത്.

മസ്‌കറ്റ്: ഒമാനില്‍ കടകളില്‍ മോഷണം നടത്തിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടകളില്‍ മോഷണം(theft) നടത്തിയതുമായി ബന്ധപ്പെട്ടുള്ള മൂന്ന് കേസുകളിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. 

കടകളുടെ വാതിലുകള്‍ മാറ്റി അകത്ത് കടക്കുന്ന ഇവര്‍ സേഫുകള്‍ തകര്‍ത്താണ് മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിയിലായവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

Scroll to load tweet…

ഒമാനില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്

ഒമാനില്‍ 88 പേര്‍ക്ക് കൂടി കൊവിഡ്(covid ) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം(health ministry) അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് ഞായറാഴ്ച പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. മൂന്ന് ദിവസത്തിനിടെ 1,359 പേര്‍ കൂടി രോഗമുക്തി(covid recoveries) നേടി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,639 ആയി. ആകെ രോഗികളില്‍ 2,96,527 പേരും രോഗമുക്തരായി. 97.7 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി.