ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോടേക്കും 2.10ന് കൊച്ചിയിലേക്കുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്.  

മനാമ: ബഹ്‌റൈനില്‍ നിന്ന് ഇന്ന് പുറപ്പെടാനിരുന്ന കേരള സമാജത്തിന്റെ നാല് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ രണ്ടെണ്ണം വൈകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് സര്‍വ്വീസ് വൈകുന്നത്. അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോടേക്കും 2.10ന് കൊച്ചിയിലേക്കുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

അതേസമയം ഗള്‍ഫ് എയറിന്റെ രണ്ട് വിമാനങ്ങള്‍ നിശ്ചിത സമയത്ത് പുറപ്പെടും. ഗള്‍ഫ് എയറിന്‍റെ രണ്ട് വിമാനങ്ങള്‍ രാത്രി 8.30തിനും 11.30തിനും കൊച്ചിയിലേക്ക് പുറപ്പെടും.