Asianet News MalayalamAsianet News Malayalam

ഒമാനിലെ വാദിയിൽ 12 വയസുകാരി മുങ്ങിമരിച്ചു; കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുന്നു

12 വയസുള്ള പെൺകുട്ടിയുടെ  മൃതദേഹം  കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

two children missing in a wadi in Oman one dead body found
Author
Muscat, First Published Nov 9, 2020, 6:44 PM IST

മസ്‍കത്ത്: ഒമാനില്‍ വാദിയിൽ അകപ്പെട്ട രണ്ടു കുട്ടികളെ കാണാതായി. വടക്കൻ  ബാത്തിന ഗവര്‍ണറേറ്റിലെ  അൽ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അൽ ഹവസാനയിലാണ് സംഭവം. ഇതിൽ 12 വയസുള്ള പെൺകുട്ടിയുടെ  മൃതദേഹം  കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

കാണാതായ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ വടക്കൻ  ബാത്തിനാ ഗവര്‍ണറേറ്റ്‌ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തുടരുകയാണ്.  വാദിയിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios