പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും. 

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

മെയ് 15 ബുധൻ, 16 വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും. 

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദിവസങ്ങളിൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.​ ഈ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കാ​നും പ​ക​രം മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പരിശോധിക്കാനും നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യം തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകി. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധി ന​ൽ​കും. ബ​ഹ്​​റൈ​ൻ യൂ​ണി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധിയാണ്.

Read Also -  പ്രവാസികളേ സന്തോഷവാര്‍ത്ത; വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം, നാലുപേർ മരിച്ചു

മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽ
എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്