ദമ്മാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ മറ്റൊരു വാഹനത്തിന്റെ ടയർ പൊട്ടി ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു

ദമാം: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ദമ്മാമിലെ അബ്‌കൈക്കിൽ വെച്ചുണ്ടായ അപകടത്തിൽ തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്.

ദമ്മാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ മറ്റൊരു വാഹനത്തിന്റെ ടയർ പൊട്ടി ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.