അല്‍ ഫതഹ്‍ ഹൈവേയിലായിരുന്നു പ്രവാസിയുടെ മരണത്തിനിടെയാക്കിയ രണ്ടാമത്തെ അപകടം സംഭവിച്ചത്. 37കാരനായ ബംഗ്ലാദേശ് സ്വദേശി ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

മനാമ: ബഹ്‌റൈനില്‍ 12 മണിക്കൂറിനിടെയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടങ്ങളുണ്ടായത്. 

ദുറാത്ത് അല്‍ ബഹ്‌റൈനിലേക്കുള്ള കിങ് ഹമദ് ഹൈവേയില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിച്ചുണ്ടായ അപകടത്തിലാണ് 30കാരനായ സ്വദേശി യുവാവ് മരിച്ചത്. രണ്ട് വാഹനങ്ങളും അപകടത്തില്‍ തകര്‍ന്നു. സ്വദേശി യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അല്‍ ഫതഹ്‍ ഹൈവേയിലായിരുന്നു പ്രവാസിയുടെ മരണത്തിനിടെയാക്കിയ രണ്ടാമത്തെ അപകടം സംഭവിച്ചത്. 37കാരനായ ബംഗ്ലാദേശ് സ്വദേശി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉച്ചയ്‍ക്ക് 1.45നായിരുന്നു അപകടം. ഒരു കാര്‍, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. അപകടം നടന്ന് അഞ്ച് മണിക്കൂറിനകം നിര്‍ത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മൂന്നാമത്തെ അപകടത്തില്‍ ജിസിസി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശൈഖ് ഈസ ബിന്‍ സല്‍മാന് ഹൈവേയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. വാഹനത്തിന്റെ ടയര്‍ പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ജിസിസി പൗരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona