ഷാര്‍ജ: യുഎഇയില്‍ കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഷാര്‍ജ മഹഫെസ് - നസ്‍വ റോഡിലായിരുന്നു അപകടം. മരിച്ച രണ്ട് പേരും സ്വദേശികളാണ്. മറ്റൊരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

കാറിന്റെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതോടെ, അമിത വേഗത്തിലോടുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയായിരുന്നു അപകടം സംഭവിച്ചത്.