സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്‌പോര്‍ട്‌സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം എന്നിവയിലും സാംസ്‌കാരിക - സാമൂഹിക - വിനോദ പരിപാടികളിലും പ്രവേശനം ഇനി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രം.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇനി മുതല്‍ പുറത്തിറങ്ങാന്‍ കൊവിഡ് വാക്‌സിനേഷന്‍(covid vaccination) പൂര്‍ത്തീകരിച്ചിരിക്കണം. സൗദി അംഗീകൃത വാക്‌സിനുകള്‍(vaccine) ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തിവിവര ആപ്പായ 'തവക്കല്‍നാ'യില്‍ സ്റ്റാറ്റസായി കാണിക്കുകയും വേണം. 

സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്‌പോര്‍ട്‌സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുഗതാഗത സംവിധാനം എന്നിവയിലും സാംസ്‌കാരിക - സാമൂഹിക - വിനോദ പരിപാടികളിലും പ്രവേശനം ഇനി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രം. വിമാനയാത്ര, ഉംറക്ക് അനുമതി എന്നിവയ്ക്കും വേണം പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം. ഇന്ന് (ഞായറാഴ്ച) മുതലാണ് ഈ നിയമം പ്രാബല്യത്തിലായത്. ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളിലും എല്ലാം പ്രവേശിക്കാന്‍ കുത്തിവെപ്പടുക്കല്‍ നിര്‍ബന്ധം.