ജീവന്‍ അപകടത്തിലാകാതിരിക്കാന്‍, അനുവാദമില്ലാത്ത വാദികളിലും വെള്ളക്കെട്ടുകളിലും നീന്തരുതെന്ന് സമതി പൗരന്മാരോടും രാജ്യത്തെ സ്ഥിര താമസക്കാരോടും ആവശ്യപ്പെട്ടു.

മസ്കറ്റ്: ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ രണ്ടു സ്വദേശികള്‍ വാദിയിലുള്ള വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. സസുമേയില്‍ വിലായത്തിലെ വെസാദ് പ്രദേശത്ത് ഉള്ള വെള്ളക്കെട്ടില്‍ രണ്ട് ഒമാന്‍ പൗരന്മാര്‍ മുങ്ങിമരിച്ചതായിട്ടാണ് അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍, അനുവാദമില്ലാത്ത വാദികളിലും വെള്ളക്കെട്ടുകളിലും നീന്തരുതെന്ന് സമതി പൗരന്മാരോടും രാജ്യത്തെ സ്ഥിര താമസക്കാരോടും ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona