സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്‌ലെക്‌സിബിള്‍ ജോലി സമയത്തിനും റിമോട്ട് വര്‍ക്കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രവൃത്തി സമയം അറിയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സര്‍ക്കുലര്‍ നമ്പര്‍ അഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 22 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റമദാനില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ജോലി സമയമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സി എസ് സി) അറിയിച്ചു. മറ്റുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഓഫീസുകള്‍ക്കും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവൃത്തി സമയം. ജോലിയുടെ പ്രത്യേകത കാരണം വേറെ സമയക്രമം ആവശ്യമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
